പത്തനംതിട്ട: ചെങ്ങറ ഭൂസമര നായകനും സാധുജന വിമോചന സംയുക്തവേദി സംസ്ഥാന പ്രസിഡന്റുമായിരുന്ന ളാഹ ഗോപാലൻ (71) അന്തരിച്ചു. കൊവിഡ് ബാധിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 11മണിയോടെയായിരുന്നു മരണം.
കെ.എസ്.ഇ.ബിയിൽ നിന്ന് ഒാവർസിയറായി വിരമിച്ച ശേഷം സാധുജന വിമോചന സംയുക്തവേദി രൂപീകരിച്ച് ഭൂരഹിതരായ ആദിവാസി-പട്ടിക വിഭാഗങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു. പിന്നീട് കടുത്ത പ്രമേഹവും മറ്റ് അവശതകളും കാരണം വിശ്രമത്തിലായിരുന്നു. സംസ്കാരം അംബേദ്കർ സ്മാരകാങ്കണത്തിൽ നടത്തി. ഭാര്യ: ശാരദ. ആദ്യ ഭാര്യ പരേതയായ കമലമ്മ. മക്കൾ: ഗിരീഷ് (ഫോറസ്റ്റ് എസ്.ഐ, ആര്യങ്കാവ്.), ഗിരിജ (കെ.എസ്.ആർ.ടി.സി കണ്ടക്ടർ ) ഗിരിദേവ്. മരുമക്കൾ: രശ്മി, തുളസി (ഡ്രൈവർ കെ.എസ്.ആർ.ടി. സി).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |