തെങ്ങമം : നാഷണൽ സർവീസ് സ്കീം അടൂർ ക്ലസ്റ്ററിന്റെയും കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി റിസ്ക്കൂളിന്റെയും സഹായത്തോടെ പ്രോഗ്രാം ഓഫീസർ റിഞ്ചു പി.കോശിയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിലെ 120 വീട്ടമ്മമാർക്ക് തയ്യൽ മെഷീൻ നൽകി. അടൂർ , ഏഴംകുളം, കടമ്പനാട് , പള്ളിക്കൽ, മേഖലയിൽ പെട്ടവർക്കാണ് തയ്യൽ മെഷീൻ വിതരണം നടത്തിയത്. ഫാ റിഞ്ചു സുമനസുകളിൽ നിന്ന് സമാഹരിച 9.5 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. മന്ത്രി പി.പ്രസാദ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.എസ് സംസ്ഥാന കോർഡിനേറ്റർ ഡോ.ജേക്കബ് ജോൺ സന്ദേശം ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനാധിപൻ അലക്സിയോസ് മാർ സേബിയോസ് മുഖ്യാതിഥിയായിരുന്നു. നഗരസഭാ അദ്ധ്യക്ഷൻ ഡി.സജി, ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തനൂപുഴ , ബാബു ജോൺ, രാജേഷ് അംബാടി , ആർ.ബിനു, ഹരികുമാർ ,റിഞ്ചു പി.കോശി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |