പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 1011 പേർക്ക്
കൊവിഡ് സ്ഥിരീകരിച്ചു; 1215 പേർ രോഗമുക്തരായി
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ വിദേശത്തു നിന്ന് വന്നവരും മൂന്നു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 1005 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത എട്ട് പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,73,063 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,65,471 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.ജില്ലയിൽ ആകെ രോഗമുക്തരായവരുടെ എണ്ണം 164366 ആണ്. ജില്ലക്കാരായ 7624 പേർ ചികിത്സയിലുണ്ട്.
കൊവിഡ് ബാധിതരായ എട്ട് പേർ ഇന്നലെ മരിച്ചു
1) റാന്നിപഴവങ്ങാടി സ്വദേശി (71)
2) തണ്ണിത്തോട് സ്വദേശി (72)
3) അയിരൂർ സ്വദേശി (70)
4) തിരുവല്ല സ്വദേശി (60)
5) കോയിപ്രം സ്വദേശി (71)
6) കോട്ടാങ്ങൽ സ്വദേശി (85)
7) റാന്നിപഴവങ്ങാടി സ്വദേശി (41)
8) കടമ്പനാട് സ്വദേശി (83)
രോഗബാധിതരായവർ
ക്രമ നമ്പർ, തദ്ദേശ സ്ഥാപനം, എണ്ണം
1. അടൂർ 40
2. പന്തളം 59
3. പത്തനംതിട്ട 43
4. തിരുവല്ല 33
5. ആനിക്കാട് 24
6. അയിരൂർ 36
7. ഏനാദിമംഗലം 28
8. ഏഴംകുളം 29
9. കടമ്പനാട് 23
10. കടപ്ര 29
11. കലഞ്ഞൂർ 22
12. കൊടുമൺ 23
13. കോന്നി 27
14. കൊറ്റനാട് 51
15. കുളനട 25
16. പള്ളിക്കൽ 34
17. പെരിങ്ങര 23
18. പ്രമാടം 20
19. റാന്നിപഴവങ്ങാടി 20
20. റാന്നിപെരുനാട് 29
21. തോട്ടപ്പുഴശ്ശേരി 28
22. തുമ്പമൺ 23
23. വടശ്ശേരിക്കര 25
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |