SignIn
Kerala Kaumudi Online
Saturday, 20 April 2024 1.08 AM IST

നാർക്കോ ജിഹാദ് അഫ്ഗാനുമായി ബന്ധപ്പെട്ടത്,​ കേരളത്തിലും മരണവ്യാപാരം അപകടം വിതയ്ക്കുന്നു,​ പാലാ ബിഷപ്പിനെ പിന്തുണച്ച് സിറോ മലബാർ സഭ

hh

തിരുവനന്തപുരം നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് സിറോ മലബാർ സഭ. ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവമായ ശ്രമമുണ്ടെന്ന് സഭ ആരോപിച്ചു. ബിഷപ്പ് പറഞ്ഞതിന്‍റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതമാണെന്നും സഭ കുറ്റപ്പെടുത്തി. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും സഭ അറിയിച്ചു.

ബിഷപ്പിന്റെ പ്രസംഗം വിവാദമാക്കിയവർ അദ്ദേഹം ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തി. പാലാ ബിഷപ്പ് നടത്തിയത് സഭാ വിശ്വാസികള്‍ക്ക് വേണ്ടിയുള്ള പ്രസംഗമാണ്, പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതല്ല. ചില രാഷ്ട്രീയ നേതാക്കൾ പ്രസംഗത്തെ രണ്ട് മതവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമായി ചിത്രീകരിച്ചു. കേരളത്തില്‍ എളുപ്പം വിറ്റഴിയുന്ന മതസ്പർദ്ധ വർഗീയ ലേബലുകൾ മാർ കല്ലറങ്ങാട്ടിന്‍റെ പ്രസംഗത്തിന് നൽകി. സമൂഹത്തിന്‍റെ നന്മയും സമാധാനവും ഇല്ലാതാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് ഫലപ്രദമായ അന്വേഷണം വേണമെന്നും സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു.

നാര്‍ക്കോ ജിഹാദ് എന്ന വാക്ക് അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെടുത്തി യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസില്‍ ഉപയോഗിച്ചിട്ടുള്ളതാണ്. ഭീകരവാദ സംഘടനകള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ മേല്‍പ്പറഞ്ഞ രേഖകള്‍ സമര്‍ത്ഥിക്കുന്നു. അഫ്ഗാനില്‍ നിന്നും കയറ്റിവിട്ട 21,000 കോടി വിലവരുന്ന 3000 കിലോ മയക്കുമരുന്ന് കഴിഞ്ഞ ദിവസമാണ് ഗുജറാത്തില്‍ നിന്നും പിടിച്ചെടുത്തത്. അത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളോടും ശത്രുതാപരമായ അകലം പാലിക്കുന്നവരാണ് കേരളത്തിലെ മതസമൂഹങ്ങളും സംഘടനകളും. അതേസമയം കേരളസമൂഹത്തിലും അപകടകരമായി ഈ 'മരണവ്യാപാരം' നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ഇതിനെതിരെയാണ് ബിഷപ്പ് മുന്നറിയിപ്പ് നല്‍കിയത്.

പ്രസംഗം മതസ്പര്‍ധ വളര്‍ത്തിയെന്ന് ആരോപിച്ചുകൊണ്ട് ബിഷപ്പിനെ ആക്രമിക്കാനുള്ള പ്രചരണത്തില്‍ നിന്ന് പിന്‍വാങ്ങണം. കേരളീയ സമൂഹത്തില്‍ നിലനിന്ന് പോരുന്ന സാഹോദര്യവും സഹവര്‍ത്തിത്വവും നഷ്ടപ്പെടുത്താനെ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂം എന്നും സിറോ മലബാര്‍ സഭ പ്രസ്താവനയില്‍ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PALABISHOP, PALA BISHOP, SERO MALABAR SABHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.