ചവറ : യുവതിയെ അധിക്ഷേപിക്കുന്ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലയിൽ റാന്നി നെല്ലിക്ക മൺ ചെറിയ മൂഴി തടത്തിൽ വീട്ടിൽ രാജേഷ് കുമാർ (32) ആണ് പൊലീസ് പിടിയിലായത്. വ്യാജ ഫേസ് ബുക്ക് അക്കൗണ്ടിലൂടെയാണ് വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി ചങ്ങാത്തത്തിലാവുന്നത്. തുടർന്ന് യുവതിയുടെ ചിത്രങ്ങൾ കൈക്കലാക്കി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് തെക്കുംഭാഗം പൊലീസ് കേസെടുത്തു. തെക്കുംഭാഗം ഇൻസ്പെക്ടർ എം.ദിനേഷ് കുമാർ , ഇൻസ്പെക്ടടർമാരായ എം. സുജാതൻ പിള്ള , സി.പി.വിജയകുമാർ , എ.എസ് ഐ ക്രിസ്റ്റിൻ അന്റണി, സി. പി .ഒ സലീന, മഞ്ജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |