തിരുവനന്തപുരം:വ്യാപാര വ്യവസായ മേഖല ആകെ സ്തംഭിച്ചുനിൽക്കുന്ന സാഹചര്യത്തിൽ റേഷൻ വ്യാപാരികളോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും റേഷൻ വ്യാപാരികളുടെ കുടിശ്ശിക കൊടുത്തുതീർക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. റേഷൻ വ്യാപാരികളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് ഓൾ കേരള റീടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (എ.കെ.ആർ.ആർ.ഡി.എ) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ അനിശ്ചിതകാല റിലേ സത്യഗ്രഹത്തിന്റെ സമാപന ദിനപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ വിവിധ ജില്ലാ-സംസ്ഥാന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |