ന്യൂഡൽഹി: ബി.ജെ.പി സംസ്ഥാന ഘടകത്തിൽ നേതൃമാറ്റം ഉണ്ടാകുമെന്ന വാർത്തകൾ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തള്ളി. അദ്ധ്യക്ഷനെ മാറ്റാൻ നീക്കം നടക്കുന്നതായുള്ള വാർത്തകൾ അഭ്യൂഹം മാത്രമാണ്. അതു സംബന്ധിച്ച് തനിക്ക് വിവരമൊന്നുമില്ലെന്നും സുരേന്ദ്രൻ ഡൽഹിയിൽ പറഞ്ഞു. സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടികൾ തുടരുകയാണ്. മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ നിർബന്ധിച്ചെന്ന കേസിൽ പൊലീസ് കള്ളമൊഴിയാണ് രേഖപ്പെടുത്തിയത്. പൊലീസ് അവകാശപ്പെടുന്നത് പോലെ ഒരു ഫോൺ ഇല്ല. പാലാ ബിഷപ്പിന്റ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് മുസ്ളിം സംഘടനകൾ വിവാദ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |