ആനക്കര: സ്വാതന്ത്ര്യ സമസേനാനി ആനക്കര വടക്കത്ത് ജി. സുശിലാമ്മ ( 100 ) നിര്യാതയായി. വാർദ്ധക്യ സഹജകമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു. ബുധനാഴ്ച വൈകീട്ട് 6.30ഓടെയായിരുന്നു അന്ത്യം. സ്വാതന്ത്ര്യ സമരത്തിലെ പെൺ പോരാളികളുടെ ഈറ്റില്ലമായ ആനക്കര വടക്കത്ത് തറവാട്ടിൽ ജനിച്ച സുശീല 1942ലെ ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത് രണ്ട് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ക്യാപ്റ്റൻ ലക്ഷ്മി, അമ്മു സ്വാമിനാഥൻ, എ.വി. കുട്ടിമാളു അമ്മ തുടങ്ങിയ സ്വാതന്ത്ര്യ സമരസേനാനികൾ കുടുംബാംഗങ്ങളാണ്.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: സ്വാതന്ത്ര്യ സമരസേനാനിയും പ്രമുഖ മാദ്ധ്യമ പ്രവർത്തകനുമായിരുന്നു പരേതനായ ടി.വി. കുഞ്ഞിക്കൃഷ്ണൻ. മക്കൾ: ഇന്ദുധരൻ (ഫ്രാൻസ്), നന്ദിത (മദ്രാസ്). മരുമക്കൾ: ബ്രിജിത്ത്, അരുൺ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |