വടകര: വീട്ടുപരിസരത്ത് പ്ലാസ്റ്റിക്, റബ്ബർ തുടങ്ങിയ അജൈവ മാലിന്യങ്ങൾ കത്തിച്ചതിന് നഗരസഭ പിഴ ഈടാക്കി. വടകര നഗരസഭ പരിധിയിലെ ചോളംവയൽ എൻ .വി .സി ഫർണിച്ചർ സ്ഥാപനത്തിനെതിരെയാണ് പിഴയിട്ടത്. വീട്ടുപരിസരത്ത് പ്ലാസ്റ്റിക്ക് തുടങ്ങി അജൈവ മാലിന്യങ്ങൾ കത്തിച്ചത് കണ്ടെത്തിയ നഗര സഭ ആരോഗ്യ വിഭാഗം ഉടമയിൽ നിന്നും പതിനായിരം രൂപ പിഴ ഈടാക്കി നിയമ നടപടി ഒഴിവാക്കുകയായിരുന്നു. മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറാതെ അലസമായി ഉപേക്ഷിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |