തിരുവനന്തപുരം: സംവിധായകൻ ടി.കെ.രാജീവ്കുമാറിന്റെ മാതാവും പരേതനായ താഴത്ത് പുരയ്ക്കൽ കരുണാകര പണിക്കരുടെ ഭാര്യയുമായ കോട്ടയം തിരുവാതുക്കൽ തുമ്പയിൽ ടി.കെ.ഇന്ദിരക്കുട്ടിഅമ്മ (88, റിട്ട.ഡെപ്യൂട്ടി കമ്മിഷണർ, തിരുവനന്തപുരം കോർപറേഷൻ) ഈഞ്ചയ്ക്കലിലെ വീട്ടിൽ (ടി.സി 36/1056, കാർത്തിക) നിര്യാതയായി. മറ്റൊരു മകൻ: ടി.കെ.സജീവ്കുമാർ (വിഷ്വൽ എഡിറ്റർ, കേരളകൗമുദി).
മരുമക്കൾ: ലത, ഗായത്രി റാണി. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു.സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്. മന്ത്രിമാരായ ആന്റണി രാജു. വി.ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ടി സതീശൻ ഉൾപ്പെടെ പ്രമുഖർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |