SignIn
Kerala Kaumudi Online
Thursday, 18 April 2024 9.52 AM IST

സഞ്ജുവിന് ഗാവസ്കറുടെ ഉപദേശം : ദൈവികമായ കഴിവ് കളഞ്ഞുകുളിക്കരുത്

sanju

ആദ്യ പന്തുമുതൽ കണ്ണുംപൂട്ടി വീശുന്ന ശീലം നല്ലതല്ലെന്ന് ഗാവസ്കർ

ദുബായ്: ഷോട്ട് സെലക്ഷൻ മെച്ചപ്പെടുത്തിയില്ലെങ്കിൽ ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ കഴിയില്ലെന്ന് രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസണിനെ ഓർമ്മിപ്പിച്ച് മുൻ ഇന്ത്യൻ നായകനും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ.ദൈവം നൽകിയ കഴിവ് അശ്രദ്ധയിലൂടെ പാഴാക്കുന്നത് ശരിയല്ലെന്നും ഗാവസ്‌കർ ഉപദേശിച്ചു. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ അഞ്ചുപന്തിൽ നാലുറൺസ് മാത്രമെടുത്ത് പുറത്തായശേഷമാണ് ചാനൽ കമന്ററിയിൽ ഗാവസ്കർ പ്രതികരിച്ചത്.

12 ലക്ഷം പിഴ

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ രാജസ്ഥാൻ റോയൽസ് ക്യാപ്ടൻ സഞ്ജു സാംസണിന് മാച്ച് റഫറി 12 ലക്ഷം രൂപ പിഴ വിധിച്ചു. ഈ സീസണിൽ ആദ്യമായാണ് റോയൽസിന് പിഴയിടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SANJU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.