SignIn
Kerala Kaumudi Online
Thursday, 25 April 2024 1.35 AM IST

ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

ayya
അയ്യനാർ

നഗരൂർ: വീടിന് പുറത്തുനിന്ന ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയായ ആക്രിക്കച്ചവടക്കാരനെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി ജില്ലയിലെ കോവിൽപ്പെട്ടി കതിരേശൻ കോവിൽ സ്വദേശി അയ്യനാറാണ് (25) അറസ്റ്രിലായത്. ചൊവ്വാഴ്ച രാവിലെ 9.45നായിരുന്നു കേസിനാസ്പദമായ സംഭവം. പിക്ക് അപ്പ് ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് ആക്രിസാധനങ്ങൾ ശേഖരിക്കുന്നയാളാണ് അയ്യനാർ. നഗരൂർ ഇറത്തിയിൽ ആക്രിപറക്കാനെത്തിയ ഇയാൾ വീടിനുപുറത്തുനിന്ന പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. നിലവിളികേട്ട് കുട്ടിയുടെ മുത്തശ്ശി ഓടിയെത്തിയപ്പോഴേക്കും ഇയാൾ വാഹനവുമായി രക്ഷപ്പെട്ടു.

സംഭവശേഷം ഒളിവിൽ പോയ പ്രതിയെ വിവിധ സ്ഥലങ്ങളിലെ സി.സി.ടി വി കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. റൂറൽ എസ്.പി പി.കെ. മധുവിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ നഗരൂർ എസ്.എച്ച്.ഒ ഷിജു, എസ്.ഐമാരായ അനിൽകുമാർ, രാജേഷ്, എ.എസ്.ഐമാരായ പ്രസന്നകുമാർ, അനിൽകുമാർ, സുനിൽ, എസ്.സി.പി.ഒമാരായ ഷാബു, അജിത്ത്, അഷ്റഫ്, കൃഷ്ണലാൽ, സി.പി.ഒമാരായ ജയചന്ദ്രൻ, സന്തോഷ്, പ്രവീൺ, പ്രജീഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് വെഞ്ഞാറമൂട് അമ്പലമുക്കിനു സമീപത്തുനിന്ന് പ്രതിയെ അറസ്റ്ര് ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.