കോഴിക്കോട്: സംയുക്ത കിസാൻ മോർച്ച 27ന് ആഹ്വാനം ചെയ്ത ഭാരത ബന്ത് സംസ്ഥാനത്ത് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നീളുന്ന ഹർത്താലായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി നേതാവ് എളമരം കരീം എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.വിവിധ കേന്ദ്രങ്ങളിൽ രാവിലെ 10.30 മുതൽ 11 വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ബി.എം.എസ് ഒഴികെയുള്ള മുഴുവൻ തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 9 മാസം മുമ്പ് തുടങ്ങിയ കർഷക സമരം അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് എളമരം കരീംകുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |