തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സസ്പെൻഷനിലുള്ള 16 ഉദ്യോഗസ്ഥരെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ സർക്കാർ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു. സഹകരണവകുപ്പ് ജോയിന്റ് സെക്രട്ടറി പി.കെ. ഗോപകുമാർ, കോ-ഓപറേറ്റീവ് അസിസ്റ്റന്റ് കെ.സി. വിഷ്ണു, ജൂനിയർ ഇൻസ്പെക്ടർ ആർ. രാജാറാം എന്നിവരാണ് അംഗങ്ങൾ.
സസ്പെൻഡ് ചെയ്യപ്പെട്ടവർക്ക് ഇതുവരെ ചാർജ് മെമ്മോ നൽകിയിരുന്നില്ല. കുറ്റാരോപിതരായവർക്കെതിരെ വിശദമായ അന്വേഷണം നടത്തേണ്ടതിനാൽ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
സസ്പെൻഷനിലുള്ളവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി അവർക്കെതിരായ കുറ്റാരോപണം സംബന്ധിച്ച് നോട്ടീസ് നൽകും. തുടർന്ന് വിശദീകരണം നൽകാം. അതിന് ശേഷമേ തുടർനടപടികളുണ്ടാകൂ. അതേസമയം തട്ടിപ്പന്വേഷിക്കുന്ന ഒമ്പതംഗ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് ഈയാഴ്ച സമർപ്പിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |