SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.52 AM IST

വ്യാജ ബ്രാൻഡ് അരി: ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് മെസ അഗ്രൊ

badsha

കൊച്ചി: വ്യാജ ബ്രാൻഡ് അരികൾ കേരളത്തിൽ പിടിമുറുക്കുകയാണെന്നും ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും ബിരിയാണി അരി വിതരണ രംഗത്തെ പ്രമുഖരായ മെസ അഗ്രൊ പ്രൊഡക്‌ട്സ് പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി. പശ്ചിമബംഗാളിന്റെ നെല്ലറയായ 'ബർദ്ധമാൻ" ജില്ല കേന്ദ്രമാക്കി 1996ൽ പ്രവർത്തനം ആരംഭിച്ച മെസ അഗ്രോ, ആ വർഷം മുതൽ തന്നെ കേരളത്തിൽ സാന്നിദ്ധ്യമറിയിച്ചിരുന്നു. സ്വാദൂറും 'സ്‌പെഷ്യൽ ഓൾഡ് ബിരിയാണി" അരിയുമായി കേരളത്തിലെത്തിയ മെസ, അതിവേഗമാണ് ബിരിയാണി പ്രിയയുടെ ഇഷ്‌ട ബ്രാൻഡായത്.

എന്നാൽ, കഴിഞ്ഞ കുറേക്കാലമായി കമ്പനിയുടെ ട്രേഡ്മാർക്കിന് സമാനമായ വ്യാജ ബ്രാൻഡുകൾ വിപണി വാഴുകയാണെന്നും ഉപഭോക്താക്കളെയും കമ്പനിയെയും ഇത് ഒരുപോലെ ബാധിക്കുന്നുവെന്നും കമ്പനി മാനേജിംഗ് ഡയറക്‌ടർ ഗണേഷ് മെഹ്‌റ പറഞ്ഞു. ഡീലർമാരും സ്‌റ്റോക്കിസ്‌റ്റുകളും ചെറുകിട കച്ചവടക്കാരും ഇക്കാര്യത്തിൽ ജാഗ്രത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

ചീട്ടുകളിലെ രാജാവിന്റെ ചിത്രം (കിംഗ് ഒഫ് ദ കാർഡ്സ്), മെസ, ബാലാജി സ്‌പെഷ്യൽ, ബാദ്ഷ ബ്രാൻഡ് ലോഗോകൾ, ചുവപ്പും കറുപ്പും ചേർന്ന ബാഗ് എന്നിവയുള്ളതാണ് കമ്പനിയുടെ പായ്ക്കിംഗ്. ഉപഭോക്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് ഒറിജിനൽ ബാദ്ഷ ബ്രാൻഡ് വാങ്ങാൻ ശ്രദ്ധിക്കണം.

കമ്പനിയുടെ ഏറ്റവും വലിയ വിപണിയായ കേരളത്തിൽ ഏറെക്കാലമായി ഓർഡറുകൾ കുറഞ്ഞത് സംബന്ധിച്ച് പരിശോധിച്ചപ്പോഴാണ് വ്യാജ ബ്രാൻഡുകളെ കണ്ടെത്തിയത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെസ അഗ്രൊയ്ക്ക് കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും കണ്ണൂരുമാണ് അംഗീകൃത ഡീലർമാരുള്ളത്. നിലവിൽ 50 കിലോ, 25 കിലോ പായ്‌ക്കുകളാണ് കമ്പനിയുടേതായി വിപണിയിലുള്ളത്. വൈകാതെ ഒരുകിലോ, അഞ്ചുകിലോ പായ്‌ക്കുകളും വിപണിയിലിറക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MESA AGRO, BADSHA BRAND
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.