SignIn
Kerala Kaumudi Online
Thursday, 21 October 2021 2.33 PM IST

സിനിമ തോൽക്കുന്ന കഥയുമായി പാർവതി ചങ്ങാത്തം കൂടും, വിവാഹ വാഗ്ദ്ധാനം നൽകി പണം തട്ടും, യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയ ദമ്പതികൾ പിടിയിൽ

cheating-case-

പന്തളം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കബളിപ്പിച്ച് 11 ലക്ഷത്തിലേറെ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ. കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം എസ്.എൻ പുരം ബാബു വിലാസത്തിൽ പാർവതി (31), ഭർത്താവ് സുനിൽലാൽ (43) എന്നിവരാണ് പിടിയിലായത്.

തോന്നല്ലൂർ പൂവണ്ണാതടത്തിൽ വാടകയ്ക്കു താമസിക്കുന്ന കുളനട കൈപ്പുഴ ശശി ഭവനിൽ മഹേഷ് കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. നരിയാപുരത്ത് ഗ്രാൻഡ് ഓട്ടോ ടെക് എന്ന വർക്ക് ഷോപ്പ് നടത്തുകയാണു മഹേഷ്. 2020 ഏപ്രിലിലാണ് തട്ടിപ്പിനു തുടക്കം . ഫേസ്ബുക്കിലൂടെയാണ് ഇവർ പരിചയപ്പെട്ടത്. അവിവാഹിതയായ താൻ പുത്തൂർ പാങ്ങോട് ഒരു സ്വകാര്യ സ്‌കൂളിൽ അദ്ധ്യാപികയാണെന്നാണ് മഹേഷിനോട് പാർവതി പറഞ്ഞത്. എസ്.എൻ പുരത്ത് സുനിൽലാലിന്റെ വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിക്കുകയാണെന്നും പറഞ്ഞു. സൗഹൃദം തുടർന്നതോടെ മഹേഷിന് പാർവതി വിവാഹ വാഗ്ദാനം നൽകി. തനിക്ക് പത്തുവയസുള്ളപ്പോൾ മാതാപിതാക്കൾ മരിച്ചു പോയെന്നും അതുമായി ബന്ധപ്പെട്ട് കേസ് നടക്കുകയാണെന്നും പറഞ്ഞു.

കേസ് നടത്തിപ്പിന്റെ ചെലവിനെന്ന് പറഞ്ഞാണ് ഏറെ പണം തട്ടിയെടുത്തത്. ചികിത്സയുടെ പേരിലും പണം തട്ടി. പാർവതിയുടെ യാത്രാ ആവശ്യത്തിനായി ഇന്നോവ കാർ വാടകയ്‌ക്കെടുത്തു നൽകിയതിന് 8,000 രൂപയും മഹേഷിനു ചെലവായി. മൊത്തം 11,07,975 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പത്തനംതിട്ട ശാഖയിലെ മഹേഷിന്റെ അക്കൗണ്ടിലൂടെയാണ് പണം കൈമാറിയത്.
ഇതിനിടെ മഹേഷിനെയും കൂട്ടി പാർവതി എറണാകുളത്തുള്ള ബന്ധുവീട്ടിലും പോയിരുന്നു. വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പോൾ പാർവതി ഒഴിഞ്ഞുമാറിയതോടെ മഹേഷ് ഇവരുടെ വീട്ടിൽ ചെന്നു. അതോടെയാണ് താൻ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് മനസിലായത്. തുടർന്നു പന്തളം പൊലീസിൽ പരാതി നൽകി. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ, എസ്.ഐ ടി.കെ. വിനോദ്കുമാർ, എസ്.സി.പി.ഒ കെ. സുശീൽകമാർ, സി.പി.ഒമാരായ കൃഷ്ണദാസ്, പ്രസാദ്, വനിതാ സി.പി.ഒ മഞ്ജുമോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, PARVATHY1, FAKE CASE, POLICE ARREST, CHEATING, PARVATHY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.