തിരുവനന്തപുരം: തലസ്ഥാനത്ത് ബൈക്ക് റെയിസിംഗിനിടെ യുവാവിന് ഗുരുതരപരിക്ക്. നെയ്യാർഡാം റിസർവോയറിന് സമീപമാണ് അപകടം നടന്നത്. ഇവിടെ സ്ഥിരം ബൈക്ക് റെയ്സിംഗ് നടക്കാറുണ്ടെന്ന നാട്ടുകാരുടെ പരാതി നിലനിൽക്കവെയാണ് കഴിഞ്ഞദിവസം അപകടമുണ്ടായത്. യുവാക്കളുടെ ബൈക്ക് റെയിസിംഗിനിടെ അതുവഴി നന്ന നാട്ടുകാരിൽ ഒരാളുടെ ബുള്ളറ്റുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന്റെ കാല് ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്. വട്ടിയൂർക്കാവ് സ്വദേശിയായ ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങളിൽ നാട്ടുകാരുടെ മർദ്ദനവും ഇവർക്ക് ഏൽക്കുന്നത് കാണാം.
ഏഴു യുവാക്കളാണ് മൂന്ന് ബൈക്കുകളിലായി റെയ്സിംഗ് നടത്തിയതെന്നാണ് സൂചന. ഉണ്ണികൃഷ്ണൻ ആശുപത്രിയിൽ ചികിത്സയിലാണ്. നെയ്യാർഡാം റിസർവോയർ ഏരിയയിൽ സ്ഥിരമായി ബൈക്ക് റെയിസിംഗ് നടക്കാറുണ്ടെന്ന് നാട്ടുകാർ നിരന്തരം പരാതിപെട്ടിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ആറുമാസത്തിനിടെ മൂന്ന് തവണയാണ് സമാനരീതിയിൽ ഇവിടെ അപകടമുണ്ടാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |