കൊച്ചി: തൃക്കാക്കര നഗരസഭയിൽ എൽ ഡി എഫിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. യു ഡി എഫ് അംഗങ്ങൾ വിട്ടുനിന്നിരുന്നു. ക്വാറം തികയാത്തതിനാൽ അവിശ്വാസ പ്രമേയം ചർച്ചക്കെടുത്തില്ല. പ്രമേയം അവതരിപ്പിക്കാൻ 22 പേരുടെ പിന്തുണയായിരുന്നു വേണ്ടത്.
എൽ ഡി എഫിന്റെ 18 അംഗങ്ങൾ മാത്രമാണ് യോഗത്തിന് എത്തിയത്. ഈ സാഹചാര്യത്തിൽ യോഗം പിരിച്ചുവിട്ടെന്ന് വരണാധികാരി അറിയിച്ചു. 43 അംഗ കൗൺസിലിൽ 21 പേർ യു ഡി എഫിൽ നിന്നും, 17 പേർ എൽ ഡി എഫിൽ നിന്നുമുള്ളവരാണ്. അഞ്ച് സ്വതന്ത്രാംഗങ്ങളിൽ നാല് പേർ യു ഡി എഫിനൊപ്പവും ഒരാൾ എൽ ഡി എഫിനൊപ്പവുമാണ്.
അജിതാ തങ്കപ്പനെതിരെ പണക്കിഴി വിവാദമുയർത്തിയ കോൺഗ്രസ് കൗൺസിലർമാരടക്കം അവിശ്വാസത്തിന് പിന്തുണ നൽകിയേക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും, അവസാന നിമിഷം എല്ലാ അംഗങ്ങളെയും ഒരുമിച്ച് നിർത്താൻ യു ഡി എഫിനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |