തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൃത്യമായ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്നും, അദ്ധ്യാപകരും അനദ്ധ്യാപകരുമുൾപ്പടെ എല്ലാവരും കൊവിഡ് വാക്സിൻ സ്വീകരിച്ചവരായിരിക്കണെമന്നും ഐ എം എ നിർദേശം നൽകി.
കുട്ടികളുടെ മാതാപിതാക്കളും മുതിർന്ന കുടുംബാംഗങ്ങളും വാക്സിനെടുത്തവരാണെന്ന് ഉറപ്പുവരുത്തണമെന്നും ഐ എം എ സർക്കാരിനോട് ആവശ്യപ്പെട്ടു. ക്ലാസുകൾക്കിടയിലുള്ള ഇടവേളകൾ ശാസ്ത്രീയമായി ക്രമീകരിക്കണമെന്നും, ഒരു ബെഞ്ചിൽ ഒന്നോ രണ്ടോ കുട്ടികൾ മാത്രം സാമൂഹ്യ അകലത്തിൽ ഇരിക്കുന്ന സമ്പ്രദായം നടപ്പിലാക്കണമെന്നും ഐ എം എ വ്യക്തമാക്കി.
കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുവാദം ലഭിക്കുന്നതനുസരിച്ച് വാക്സിനേഷൻ ക്യാമ്പുകൾ പഠന കേന്ദ്രങ്ങളിൽ തന്നെ സജ്ജമാക്കുന്നതിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സന്നദ്ധരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |