അനായാസമായി തല കുത്തി മറിയുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി സ്രിന്ദ. ഇൻസ്റ്റഗ്രാമിൽ താരം തന്നെയാണ് വളരെ രസകരമായ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാനും ശ്രമിച്ചുവെന്ന് വീഡിയോയ്ക്ക് കമന്റും നൽകിയിട്ടുണ്ട്. ഒട്ടേറെ പേരാണ് താരത്തെ അഭിനന്ദിച്ചെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായിട്ടുള്ള താരമാണ് സ്രിന്ദ. ഫോട്ടോഷൂട്ടുകളും വീഡിയോകളും സിനിമാവിശേഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചിലതിനെല്ലാം സ്രിന്ദ മറുപടിയും നൽകാറുണ്ട്. കുരുതിയിലാണ് താരം ഒടുവിൽ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. താരത്തിന്റേതായി പുതിയ ചിത്രങ്ങൾ അണിയറിയിലൊരുങ്ങുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |