മുണ്ടക്കയം: അര കോടിയിലധികം രൂപയുടെ തിരിമറി കണ്ടെത്തിയതിനെത്തുടർന്ന് കണ്ണിമല സഹകരണബാങ്കിലെ ജീവനക്കാരൻ ഗിരീഷിനെ സസ്പെൻഡ് ചെയ്തു. അംഗങ്ങൾക്കു വായ്പ നൽകുമ്പോൾ വസ്തുവിന്റെ മൂല്യത്തെക്കാൾ നാലിരട്ടി കാണിക്കുകയും ആ തുക ജീവനക്കാരൻ കൈക്കലാക്കുകയുമായിരുന്നു. ബാങ്കിന്റെ ഹെഡ് ഒാഫീസിലും മറ്റു ശാഖകളിലും ജീവനക്കാർ സംഘം ചേര്‍ന്ന് ഇത്തരം തട്ടിപ്പു നടത്തിയതായും വ്യക്തമായിട്ടുണ്ട്. ഒരു വനിത ജീവനക്കാരിക്കെതിരെയും സബ് കമ്മറ്റി അന്വേഷണം നടത്തിവരികയാണ്.
തട്ടിപ്പു കണ്ടെത്തിയ ജീവനക്കാരനില്‍ നിന്ന് ഈടായി പത്തനംതിട്ട ജില്ലയിലെ സ്ഥലം ബാങ്ക് എഴുതി വാങ്ങി. ബാങ്കിന്റെ പരിധിക്ക് പുറത്തുളള സ്ഥലം ഈട് വാങ്ങാന്‍ പാടില്ലെന്നാണ് നിയമം. എന്നാൽ ബാങ്കിന് പണം നഷ്ടപെടാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പറയുന്നു. സംഭവം സംബന്ധിച്ചു സഹകരണ അസി.രജിസ്ട്രാര്‍ പ്രാഥമീക അന്വേഷണം നടത്തി കോട്ടയം ജോയിന്റ് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സമഗ്ര അന്വേഷണം നടത്തുമെന്ന് കോട്ടയം സഹകരണ ജോയിന്റ് രജിസട്രാര്‍ അജിത് കുമാര്‍ അറിയിച്ചു.