മാടപ്പള്ളി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71 -ാം ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്ന സേവാസമർപ്പൺ അഭിയാന്റെ ഭാഗമായി മാടപ്പള്ളിയിൽ കൊവിഡ് ബാധിച്ചു മരിച്ച രണ്ടു പേരുടെ കുടുംബത്തിന് ബി.ജെ.പി ധനസഹായം നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് എ. മനോജ് തുക കൈമാറി. പഞ്ചായത്ത് വാർഡ് മെമ്പറും ബി.ജെ.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയുമായ വി.വി വിനയകുമാർ നേതൃത്വം നൽകി. ബിജെപി മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹൻദാസ്, സന്നദ്ധ സേന പ്രവർത്തകരായ അജോഷ് മാത്യു, മനു മോഹനൻ, വാർഡ് വികസന സമിതിയംഗം ജയ്മോൻ ദേവസ്യ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |