കാഞ്ഞങ്ങാട്: ഇട്ടമ്മൽ പൊയ്യക്കര റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി റോഡിൽ കിടപ്പുസമരം നടത്തി. ഷംസുദ്ധീൻ കൊളവയൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ ഹംസ, ഇബ്രാഹിം ആവിക്കൽ, രവീന്ദ്രൻ, കുഞ്ഞാമിന, ശീബ ഉമ്മർ, ഷക്കീല ബദറുദ്ദീൻ എന്നിവരും സതീശൻ പരക്കാട്ടിൽ, പത്മനാഭൻ മാവുങ്കാൽ, ബഷീർ വെള്ളിക്കോത്ത്, എൻ.വി അരവിന്ദാക്ഷൻ നായർ, മുഹമ്മദ് കിർമാണി
അശോകൻ കൊത്തിക്കാൽ,റഫീഖ് മുല്ലക്കൽ, അയ്യൂബ്, നദീർ കൊത്തിക്കാൽ എന്നിവരും നേതൃത്വം നൽകി. വിനീത് കൊളവയൽ സ്വാഗതവും ചന്ദ്രൻ കല്ലിങ്കാൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |