കൊച്ചി: കൊച്ചി മെട്രോയുടെ കാക്കനാട് ഇൻഫോപാർക്കിലേയ്ക്കുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാഴക്കാല യൂണിറ്റും, മെട്രോ ആക്ഷൻ കൗൺസിൽ പ്രവർത്തകരും സംയുക്തമായാണ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വാഴക്കാലയിൽ തടഞ്ഞത്. മെട്രോയ്ക്കുള്ള സ്ഥലമെടുപ്പും, നഷ്ടപരിഹാരവും സംബന്ധിച്ച് നിരവധി പരാതികൾ മെട്രോ ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർ, മന്ത്രിമാർ എന്നിവർക്ക് നൽകിയിട്ടും മറുപടി ഉണ്ടാകാത്തതിനേത്തുടർന്നാണ് നിർമ്മാണം തടഞ്ഞത്. കെ.വി.വി.ഇ.എസ് വാഴക്കാല യൂണിറ്റ് പ്രസിഡന്റ് കെ.വി.ജോയിവ ഉദ്ഘാടനം നിർവഹിച്ചു. റാഫി ആലപ്പാട്ട്, റിയാസ് പീടിയേക്കൽ, എ.എം.മുഹമ്മദ്, എൻ.എ.അലി, സി.എൻ. രാജശേഖരൻ, ഷമീർ കിത്തക്കേരി, കെ.സി.മുരളീധരൻ, പാമ മജീദ്, ഫക്രൂദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |