തിരുവനന്തപുരം: കാലപ്പഴക്കമുള്ളവ ഒഴിവാക്കി, മുഖ്യമന്ത്രിക്ക് പൈലറ്റും എസ്കോർട്ടും പോകാൻ നാല് പുതിയ കാറുകൾ വാങ്ങാനുള്ള ഡി.ജി.പിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. കറുപ്പ് നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയർ കാറുമാണ് വാങ്ങുന്നത്. 62.46 ലക്ഷം രൂപയാണ് ചെലവ്. നാല് വർഷം പഴക്കമുള്ള രണ്ട് ഇന്നോവ കാറുകൾ ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |