തിരുവനന്തപുരം: കേരളത്തിന് റെയിൽവേ സോൺ വേണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. റെയിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായ കൊടിക്കുന്നിൽ സുരേഷ് എം.പി ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് പ്രത്യേക സോൺ എന്ന ആവശ്യം നിരാകരിക്കുന്നതെന്നാണ് അവർ വ്യക്തമാക്കിയത്. കേരളത്തിന് പ്രത്യേക റെയിൽവേ സോൺ വേണമെന്ന ആവശ്യം സംസ്ഥാനം നിരന്തരമായി ഉന്നയിക്കുന്നതാണ്.