പൂച്ചാക്കൽ: കൊവിഡ് പ്രതിസന്ധിയിൽ സ്കൂളിൽ പോകാൻ പറ്റാതെ കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനും അവരെ പഠനാന്തരീക്ഷത്തിലേക്ക് തിരികെ എത്തിക്കുന്നതിനും കരുതലും സ്നേഹവും ഉറപ്പാക്കുന്നതിനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന മക്കൾക്കൊപ്പം രക്ഷാകർത്തൃ ശാക്തീകരണ പരിപാടിക്ക് തേവർവട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ഓൺലൈനായി നടന്ന ക്ലാസ് പ്രിൻസിപ്പൽ ഇൻ ചാർജ് പി.എസ്. അജിത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. പി.ജി.രമണൻ, ശശിധരൻ നായർ എന്നിവർ ക്ളലാസ് നയിച്ചു. സീനിയർ അസിസ്റ്റന്റ് ലേഖ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |