മലപ്പുറം: ജില്ലയിൽ വ്യാഴാഴ്ച 1,401 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 1,591 പേർ വിദഗ്ദ്ധ പരിചരണത്തിനു ശേഷം വൈറസ് വിമുക്തരായി. 14.29 ശതമാനമാണ് വ്യാഴാഴ്ച ജില്ലയിൽ രേഖപ്പെടുത്തിയ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ട് വൈറസ് ബാധിതരാകുന്നവർ വർദ്ധിക്കുന്ന സ്ഥിതിയ്ക്ക് മാറ്റമില്ല. രോഗബാധ സ്ഥിരീകരിച്ച 1,401 പേരിൽ 1,362 പേർക്കും ഇത്തരത്തിലാണ് രോഗബാധയുണ്ടായത്. 24 പേർക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |