SignIn
Kerala Kaumudi Online
Saturday, 20 April 2024 9.48 AM IST

കേരളത്തിൽ വീണ്ടും ഹർത്താൽ, തിങ്കളാഴ്ച ഹർത്താൽ സംഘടിപ്പിക്കുന്നത് ഭരണപക്ഷ മുന്നണി

harthal-ldf

തിരുവനന്തപുരം: കർഷക സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ സെപ്തംബർ 27ന് എൽ.ഡി.എഫ്‌ കേരളത്തിൽ ഹർത്താൽ സംഘടിപ്പിക്കും. ഒരു വർഷം പൂർത്തിയാകുന്ന കർഷക സമരത്തിന്‌ പിന്തുണ പ്രഖ്യാപിക്കുകയാണ്‌ ഹർത്താലിലൂടെ ചെയ്യുന്നത്‌. അഞ്ച്‌ ലക്ഷത്തിലധികം ആളുകൾ ഹർത്താലുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ പങ്കാളികളാകുമെന്ന് സി.പി.എം അവകാശപ്പെട്ടു.

ഭാരത്‌ ബന്ദിന്റെ ഭാഗമായാണ്‌ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്‌. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് 27 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും സി.പി.എം പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM, HARTHAL, KERALA, BHARAT BANDH, LDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.