നിലമ്പൂർ:കഞ്ചാവ് വാങ്ങി മടങ്ങുന്നതിനിടെ അപകടത്തിൽപെട്ട യുവാക്കൾ പൊലീസിന്റെ പിടിയിലായി. അരീക്കോട് പുവ്വത്തിക്കൽ പാമ്പൻകാവിൽ തസ്ലീം ഹുസൈൻ (20), പടിഞ്ഞാറേയിൽ മുഹമ്മദ് ഷാഫി(22)എന്നിവരാണ് അറസ്റ്റിലായത്. 200 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബുധനാഴ്ച രാത്രി നിലമ്പൂർ കോവിലകം റോഡ് ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടിരുന്നു. സഹായിക്കാനായി ഓടിക്കൂടിയ നാട്ടുകാരാണ് ഇവരുടെ കൈയിൽ കഞ്ചാവുള്ളതായി കണ്ടത്. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. മനാലിയിൽ വച്ചു പരിചയപ്പെട്ട ഒരു സുഹൃത്തിൽ നിന്നും 6000 രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |