തിരുവനന്തപുരം: പ്ളസ് വണ്ണിന് അൺ എയ്ഡസ് സ്‌കൂളുകളിൽ സീറ്റുകൾ വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ആവശ്യമെങ്കിൽ സീറ്റ് കൂട്ടും. പ്രവേശനം പൂർത്തിയാകുമ്പോഴേക്കും സീറ്റ് പ്രശ്‌നം പരിഹരിക്കും. എന്നാൽ ബാച്ചുകൾ വർദ്ധിപ്പിക്കില്ല. പ്ളസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് ഒക്ടോബർ ഏഴിന് നടക്കും. രണ്ട് ലക്ഷം വിദ്യാർത്ഥികൾക്ക് ആദ്യ അലോട്ട്‌മെന്റിൽ സീറ്റ് ലഭിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി.