SignIn
Kerala Kaumudi Online
Saturday, 20 April 2024 4.39 AM IST

ഹെൽത്ത് കാർഡുകൾ പുതുക്കി ഒന്നാമതെത്തി അശ്വതിയും അനിലയും

anila-aswathy

ആലപ്പുഴ: ഏറ്റവുമധികം ഹെൽത്ത് കാർഡുകൾ പുതുക്കിയതിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനവും രാജ്യത്ത് മൂന്നാം സ്ഥാനവും ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രധാനമന്ത്രി ആരോഗ്യ മിത്ര പദ്ധതിയിലെ ജീവനക്കാരായ എ.അശ്വതിയും എസ്.അനിലയും സ്വന്തമാക്കി. 2021ൽ 8190 കാർഡുകൾ പുതുക്കിയാണ് ഇരുവരും പട്ടികയിൽ ഒന്നാമതെത്തിയത്. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇന്നലെ ഓൺലൈനിൽ വിജയികളെ പ്രഖ്യാപിച്ചത്. കഞ്ഞിക്കുഴി എസ്.എൽ പുരം സ്വദേശിനിയായ അശ്വതിയും, പുന്നപ്ര സ്വദേശിനി അനിലയും 2019 ഏപ്രിൽ ഒന്ന് മുതൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെയും പി.എം.എ.എം പദ്ധതിയുടെയും പുതുക്കൽ ജോലികൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചെയ്തുവരുന്നു. കൊവിഡ് കാലത്തിന് മുമ്പ് പ്രതിദിനം 50 ഓളം പേർ കാർഡ് പുതുക്കാൻ എത്തിയിരുന്നു. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടാനായതിൽ ഏറെ അഭിമാനമുണ്ടെന്ന് ഇരുവരും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.