അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്തിലെ ആദ്യ ഡോസ് സമ്പൂർണ്ണ വാക്സിനേഷൻ പ്രഖ്യാപനവും, ആരോഗ്യ പ്രവർത്തകർക്ക് അനുമോദനവും എച്ച്. സലാം എം.എൽ .എ ഉദ്ഘാടനം ചെയ്തു. ആകെയുള്ള 22885 പേരിൽ 22572 പേർക്കാണ് ആദ്യ ഡോസ് വാക്സിൻ ലഭ്യമാക്കിയത്.വിവിധ അസുഖങ്ങളുള്ളവർ, അലർജിയുള്ളവർ എന്നിങ്ങനെ 313 പേരെ ഒഴിവാക്കി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ പ്രസിഡൻറ് സജിത സതീശൻ അധ്യക്ഷയായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ വിനോദ് കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ .പി .സരിത, അജിത ശശി, ജയ പ്രസന്നൻ, മെഡിക്കൽ ഓഫീസർ ഡോ.രതീഷ്, പഞ്ചായത്തംഗങ്ങൾ, ആരോഗ്യ- ആശാ പ്രവർത്തകർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |