SignIn
Kerala Kaumudi Online
Thursday, 19 May 2022 1.58 PM IST

പ്ലസ് വൺ ആദ്യ അലോട്ട്മെന്റ്; ഇടമില്ല, പകുതിയിലധികം കുട്ടികൾക്കും

plus-one

കൊല്ലം: പ്രതീക്ഷയോടെ പ്ലസ് വൺ പ്രവേശനം കാത്തിരുന്ന പകുതിയിലധികം കുട്ടികൾക്കും ആദ്യ അലോട്ട്മെന്റ് ലിസ്റ്റിൽ ഇടംപിടിക്കാനായില്ല. ജില്ലയിൽ 34,644 വിദ്യാർത്ഥികളാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകിയത്. ആകെയുള്ള 18,215 മെരിറ്റ് സീറ്റുകളിൽ 15,750 പേർക്കു മാത്രമാണ് അലോട്ട്മെന്റ് ലഭിച്ചത്.

അപേക്ഷകരിലെ 18,894 പേർ ആദ്യ അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. ഇനി സാദ്ധ്യതയുള്ള 2,465 സീറ്റുകൾ സംവരണ സീറ്റുകളായതിനാൽ അവയിൽ മിക്കതും ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം ഉണ്ടാകും. അതേസമയം, മറ്റുള്ള വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള അവസരം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകാനുള്ള സാദ്ധ്യത ചെറുതല്ല.

ഇവരിൽ ഏകദേശം എണ്ണായിരത്തോളം പേർക്കു കൂടി പ്രവേശനത്തിന് സാദ്ധ്യതയുണ്ടെങ്കിലും സംവരണ മാനദണ്ഡങ്ങൾ കണക്കിലെടുക്കുമ്പോൾ പലർക്കും അർഹത നഷ്ടപ്പെട്ടേക്കാം. രണ്ടാം അലോട്ട്മെന്റിന് ശേഷം പ്രവേശന നടപടി ഏറെക്കുറെ പൂർത്തിയാകുമെങ്കിലും പലയിടത്തും സംവരണ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സ്ഥിതിയുണ്ടാകും.

പ്രവേശനം ജില്ലയിൽ

 പ്ലസ് വൺ അപേക്ഷിച്ചവർ: 34,644

 ആകെ സീറ്റുകൾ: 18,215

 ആദ്യ അലോട്ട്മെന്റ് ലഭിച്ചത്: 15,750

 ഒഴിവുള്ള സീറ്റുകൾ: 2,465

 അപേക്ഷിച്ചതിൽ പുറത്തായവർ: 18,894

വിഭാഗം- സീറ്റുകൾ- അലോട്ട്മെന്റ് ലഭിച്ചത്- ഒഴിവുള്ളത്

 ജനറൽ: 8,821- 8,821 - 0

 ഈഴവ: 816- 816 -0

 മുസ്ലിം: 777- 777- 0

 എൽ.സി/ ആംഗ്ലോ ഇന്ത്യൻ: 369 - 341- 28

 ക്രിസ്ത്യൻ ഒ.ബി.സി: 164- 145-19

 ഹിന്ദു ഒ.ബി.സി: 369 -369-0

 എസ്.സി: 2736 - 2732- 04

 എസ്. ടി: 1824- 74 -1750

 വിശ്വകർമ്മ: 205- 205 - 0

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM, PLUS ONE ADMISSION
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.