വാഷിംഗ്ടൺ : യു.എസിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു നൂറ്റാണ്ട് മുൻപ് രാജ്യത്ത് സ്പാനിഷ് ഫ്ളൂ ബാധിച്ചു മരിച്ചവരുടെ എണ്ണത്തെ മറികടന്നതായി റിപ്പോർട്ട്. 1918–19 ൽ ലോകമാകെ പടർന്ന് പിടിച്ച സ്പാനിഷ് ഫ്ളൂ ബാധിച്ച് 6.75 ലക്ഷം പേരാണ് യുഎസിൽ മരിച്ചതെങ്കിൽ നിലവിൽ രാജ്യത്ത് ഇതുവരെ കൊവിഡ് കവർന്നത് 6.95 ലക്ഷം പേരുടെ ജീവനാണ്. ലോകമാകെ 5 കോടി പേരാണ് സ്പാനിഷ് ഫ്ളൂ കാരണം മരണമടഞ്ഞത്. കൊവിഡ് മൂലം ഇതുവരെ 47.16 ലക്ഷം മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിൽ ഇന്നുള്ള ജനസംഖ്യയുടെ മൂന്നിലൊന്നു മാത്രമുള്ളപ്പോഴാണ് 6.75 ലക്ഷം പേർ സ്പാനിഷ് ഫ്ലൂ ബാധിച്ച് മരണമടഞ്ഞത്.
ശൈത്യ കാലത്ത് കൊവിഡ് തീവ്രമായാൽ യുഎസിൽ ലക്ഷം പേർ കൂടി മരിക്കാമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |