കാബൂൾ: അഫ്ഗാനിസ്ഥാനിലെ കിഴക്കൻ മേഖലയായ നംഗർഹർ പ്രവിശ്യയിലെ ജലാലാബാദ് നഗരത്തിലുണ്ടായ സ്ഫോടന പരമ്പരയിൽ 5 പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു.
ജലാലാബാദിൽ തന്നെ അജ്ഞാതൻ നടത്തിയ വെടിവയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം പ്രദേശവാസികളാണെന്നാണ് റിപ്പോർട്ട്. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വെടിവയ്പ്പ് നടത്തിയ അജ്ഞാതനെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
നംഗർഹറിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് രാജ്യത്തിന് ഭീഷണി അല്ലെന്ന താലിബാൻ വക്താവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വീണ്ടും സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്. ഐസിസിനെ പ്രതിരോധിക്കാൻ താലിബാൻ സജ്ജമാണെന്ന് താലിബാൻ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.