വാഷിംഗ്ടൺ: യു.എസിൽ കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നതിനിടെ ഫൈസറിനിന്റെ മൂന്നാം ഡോസിന് അനുമതി നല്കി. ആദ്യ ഘട്ടത്തിൽ 65 വയസുകഴിഞ്ഞവർക്കും ഗുരുതരരോഗമുള്ളവർക്കുമാണ് ബൂസ്റ്റർ ഡോസ് ലഭ്യമാക്കുക. രണ്ടാം ഡോസ് എടുത്ത് ആറുമാസത്തിന് ശേഷമാണ് ബൂസ്റ്റർ ഡോസ് എടുക്കേണ്ടത്.
ആദ്യഘട്ടത്തിൽ കൊവിഡ് ണമുന്നണിപ്പോരാളികൾക്കും വാക്സിൻ നല്കും.
ഫൈസർ വാക്സിൻ കുട്ടികളിൽ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് പരീക്ഷണങ്ങ
ളിൽ തെളിഞ്ഞതായി കമ്പനി അവകാശപ്പെട്ടിരുന്നു. മുതിർന്നവരിൽ 90 ശതമാനത്തോളം ഫലപ്രാപ്തിയാണ് ഫൈസർ അവകാശപ്പെടുന്നത്. കുട്ടികളിലെ ഫലപ്രാപ്തിയെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ വാക്സിൻ നിർമ്മാതാക്കൾ തയ്യാറായിട്ടില്ല. രാജ്യത്ത് ഇതുവരെ കൊവിഡ് 6.95 ലക്ഷം പേരാണ് കൊവിഡ് മൂലം മരിച്ചത്.