തിരുവനന്തപുരം:മലയാളത്തിന്റെ മഹാപ്രതിഭയായിരുന്നു പ്രൊഫ.എൻ. കൃഷ്ണപിള്ളയെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാൻ പറഞ്ഞു.പ്രൊഫ.എൻ. കൃഷ്ണപിള്ളയുടെ 105ാം ജന്മവാർഷികത്തോടനുബന്ധിച്ച് കൃഷ്ണപിള്ള ഫൗണ്ടേഷൻ സംഘടിപ്പിച്ച കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാനായിരുന്ന എൻ. പരമേശ്വരന്റെ ഛായാചിത്രം മന്ത്രി അനാച്ഛാദനം ചെയ്തു. അടൂർ ഗോപാലകൃഷ്ണൻ എൻ. കൃഷ്ണപിള്ള അനുസ്മരണപ്രഭാഷണം നടത്തി.ഡോ.എഴുമറ്റൂർ രാജരാജവർമ്മ രചിച്ച എൻ.കൃഷ്ണപിള്ള എന്റെ ഗുരുനാഥൻ,എഴുമറ്റൂരിന്റെ കവിതകൾ,രഘുനന്ദാ,താര വിളിക്കുന്നു,ഡബ്ളിൻ ഡയറി എന്നീ കൃതികളും അനന്തപുരം രവിയുടെ അഞ്ച് ഏകപാത്ര നാടകങ്ങൾ എന്ന കൃതിയും ശ്രീകുമാരൻ തമ്പി പ്രകാശനം ചെയ്തു.ഡോ. എഴുമറ്റൂർ രാജരാജവർമ്മ,എസ്. ഹനീഫ റാവുത്തർ,എം.ആർ. ഗോപകുമാർ, ലീല പണിക്കർ, ടി.പി. ശാസ്തമംഗലം,അനന്തപുരം രവി,എസ്. ഗോപിനാഥ്,ജി.വിജയകുമാർ, ജി. ശ്രീറാം, ഡോ.സി. ഉദയകല, ബി. സനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |