SignIn
Kerala Kaumudi Online
Friday, 19 April 2024 6.52 AM IST

മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ വിഭജിക്കും

congress

തൃശൂർ: സംഘടനാ സംവിധാനം താഴെത്തട്ടു മുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 20 ബൂത്തുകളിൽ കൂടുതലുള്ള മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ വിഭജിക്കും. 53 മണ്ഡലം കമ്മിറ്റികളാണ് നിലവിൽ 20 ബൂത്തുകളിൽ കൂടുതലുള്ളത്. ഇത് വിഭജിക്കുന്നതോടു കൂടി 110 മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ ഉണ്ടായിരുന്ന ജില്ലയിൽ 163 മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ നിലവിൽ വരും. കെ.പി.സി.സി നിർദ്ദേശിച്ച പുതിയ മാർഗ്ഗരേഖ സംബന്ധിച്ച് വിശദമായ ചർച്ചകൾ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുടെ യോഗത്തിൽ നടന്നു.
ഡി.സി.സി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ, എം.കെ. അബ്ദുൾ സലാം, എൻ.എസ്. വർഗ്ഗീസ്, സുനിൽ അന്തിക്കാട്, സി.എസ്. ശ്രീനിവാസൻ, എ. പ്രസാദ്, ജോൺ ഡാനിയൽ, സി.ഒ. ജേക്കബ്, ലീലാമ്മ ടീച്ചർ, അഡ്വ. സുബി ബാബു എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.