തിരുവനന്തപുരം : കൊവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ കർശന സുരക്ഷയോടെ സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷകൾ ആരംഭിച്ചു. പ്ലസ് വൺ പരീക്ഷ നടത്താൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി അനുമതി ലഭിച്ചിരുന്നു. ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്. ഒക്ടോബർ പതിനെട്ട് വരെയാണ് പരീക്ഷകൾ നടത്തുക. ഓരോ പരീക്ഷകൾക്കും ഇടയിൽ അഞ്ച് ദിവസത്തിന്റെ ഇടവേള നൽകുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുക പരീക്ഷ രാവിലെ 9.40നാണ് ആരംഭിക്കുക. രാവിലെ പത്ത് മണിമുതലാണ് പരീക്ഷ ആരംഭിക്കുക, ഇരുപത് മിനിട്ട് കൂൾ ഓഫ് ടൈം ആയതിനാൽ 9.40 മുതൽ വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |