SignIn
Kerala Kaumudi Online
Saturday, 20 April 2024 9.20 AM IST

കഴുകിക്കോ കഴുകിക്കോ, പീഡനക്കേസിലെ പ്രതിയായ 20കാരനോട് ആറുമാസം ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടേയും വസ്ത്രങ്ങൾ കഴുകുന്നതിനൊപ്പം ഒരു കാര്യം കൂടി ചെയ്യാൻ ഉത്തരവിട്ട് കോടതി 

washing-

ബീഹാർ : പീഡനക്കേസിലെ പ്രതിക്ക് ജീവിതത്തിൽ മറക്കാനാവാത്ത ശിക്ഷ നൽകി കോടതി. ബീഹാറിലെ മധുബാനിയിലെ അക്കോർട്ട് തന്റെ ഗ്രാമത്തിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇരുപതുകാരനാണ് വിചിത്രമായ ശിക്ഷ കോടതി നൽകിയത്. യുവാവിന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലാണ് ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ ആറ് മാസത്തോളം അലക്കാൻ കോടതി ഉത്തരവിട്ടത്. വസ്ത്രങ്ങൾ അലക്കിയാൽ മാത്രം പോര നല്ലവണ്ണം ഇസ്തിരിയിട്ട് നൽകുകയും വേണം.

പീഡനക്കേസിൽ പ്രതിയായ ഇരുപതുകാരനെ ജാമ്യത്തിൽ വിടുന്നതിനായി കോടതിയിൽ അഭിഭാഷകന്റെ വാദമാണ് ഈ ശിക്ഷ ലഭിക്കാൻ കാരണമായത്. പ്രതിക്ക് കേവലം ഇരുപത് വയസേ ഉള്ളുവെന്നും, ജാമ്യം നൽകിയാൽ തന്റെ കക്ഷി സമൂഹത്തെ സേവിക്കാൻ തയ്യാറാണെന്നും അഭിഭാഷകൻ പറഞ്ഞു. ഇതേ തുടർന്നാണ് കോടതി ജാമ്യം നൽകിയത്. വസ്ത്രം കഴുകുന്നതിനും ഇസ്തിരിയിടുന്നതിനും പുറമേ, 10,000 രൂപ വീതം രണ്ട് ആൾജാമ്യവും നൽകാൻ കോടതി പ്രതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COURT, DRESS WASHING, VILLAGE, COURT ORDER
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.