SignIn
Kerala Kaumudi Online
Friday, 29 March 2024 11.57 AM IST

നിലമ്പൂർ പാത കാത്തിരിക്കുന്നു; വിസ്റ്റാഡം കോച്ചുകളിലെ ആഡംബര യാത്രകൾക്കായി

1

ഒറ്റപ്പാലം: ഷൊർണൂർ - നിലമ്പൂർ റെയിൽപ്പാതയിൽ ട്രെയിൻയാത്ര കൂടുതൽ ആസ്വാദ്യകരമാക്കി മാറ്റാൻ റെയിൽവേ വിസ്റ്റാഡം കോച്ചുകളുമായി എത്തുന്നു. ഷൊർണൂർ - നിലമ്പൂർ പാതയുടെ പ്രകൃതി സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ കഴിയുമെന്നതാണ് വിസ്റ്റാഡം എ.സി കോച്ചുകളുടെ പ്രത്യേകത. ഗ്ലാസ് വിൻഡോസുകൾ വഴി പുറംകാഴ്ച കാണാൻ യാത്രക്കാരെ സഹായിക്കും. ആകാശം കണ്ട് യാത്ര ആസ്വദിക്കാനും കഴിയും. ഹരിത ഇടനാഴി എന്ന പദവിയുള്ള ഷൊർണൂർ നിലമ്പൂർ റെയിൽപാത 66 കി.മീറ്റർ ദൂരമാണുള്ളത്.

രണ്ട് കോച്ചുകളിൽ 80 യാത്രക്കാർക്ക് ആഡംബര സൗകര്യത്തോടെ യാത്ര ചെയ്യാം. ഒരാൾക്ക് ഒരു ഭാഗത്തേക്ക് യാത്ര ചെയ്യാൻ ടിക്കറ്റിന് 750 രൂപ വേണ്ടി വരും. കോച്ചുകൾ യാഥാർത്ഥ്യമായാൽ ഷൊർണൂർ നിലമ്പൂർ - റെയിൽപാത ഇതോടെ ടൂറിസം ഭൂപടത്തിൽ കൂടുതൽ സ്ഥാനം പിടിക്കും. ഷൊർണൂർ, നിലമ്പൂർ നഗരങ്ങളെ റെയിൽപാതയിലൂടെ ബന്ധിപ്പിക്കുന്ന ഈ റെയിൽവേ ഹരിത ഇടനാഴി 11 ഗ്രാമീണ റെയിൽവേ സ്റ്റേഷനുകളെ സ്പർശിച്ചു കൊണ്ടാണ് 66 കിലോമീറ്റർ ദൂരം നീണ്ടുവളഞ്ഞ് കിടക്കുന്നത്. ഈ റെയിൽ ഇടനാഴി സമ്മാനിക്കുന്ന വേറിട്ട യാത്രാനുഭവങ്ങൾക്കായി കാത്തിരിക്കുകയാണ് യാത്രക്കാർ.

  • കോച്ചിന്റെ സവിശേഷതകൾ

ഹരിത സൗന്ദര്യത്തിന്റെ സുന്ദരദൃശ്യങ്ങളാണ് ഈ പാത യാത്രക്കാർക്ക് സമ്മാനിക്കുന്നത്. പുറത്തേക്ക് വിശാലമായ കാഴ്ച ഒരുക്കുന്ന, യാത്രക്കാർക്ക് തിരിക്കാൻ കഴിയുന്ന സീറ്റുകളാണ് വിസ്റ്റാഡം കോച്ചുകളുടെ പ്രത്യേകത. ഓട്ടോമാറ്റിക് സ്ലൈഡിംഗ്, ബയോ വാക്വം ശുചിമുറി, മിനി ഫ്രിഡ്ജ് മുതലായ മികച്ച സൗകര്യങ്ങൾ നിറഞ്ഞതാണ് ഇത്തരം കോച്ചുകൾ വിനോദ സഞ്ചാരികളെ ഈ റൂട്ടിൽ കൂടുതലായി ആകർഷിക്കുന്നതിനാണ് റെയിൽവേ പ്രകൃതിയിലേക്ക് വിശാലമായ കാഴ്ചയൊരുക്കുന്ന ഇത്തരം സവിശേഷ കോച്ചുകൾ പ്രത്യേകം ഘടിപ്പിക്കുന്നത്. പാസഞ്ചർ ട്രെയിനുകളിൽ ഇത്തരത്തിൽ രണ്ട് എ.സി വിസ്റ്റാഡം കോച്ചുകൾ ഘടിപ്പിച്ച് വിനോദ സഞ്ചാരികൾക്ക് പ്രത്യേക സൗകര്യം ഒരുക്കും. മുംബയ് - ഗോവ, മംഗലാപുരം - യശ്വന്ത്പുർ, എന്നിങ്ങനെ ചില റൂട്ടുകളിൽ പരീക്ഷണാർത്ഥം നടപ്പാക്കിയ ഇത്തരം കോച്ചുകൾ വിജയകരമായിരുന്നു. വിസ്റ്റാഡം കോച്ചുകൾ ഷൊർണൂർ നിലമ്പൂർ പാതയിൽ ലാഭകരമായി മാറുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ.

  • ലക്ഷ്യം വരുമാനം കൂട്ടൽ

നിലവിൽ കാൽ ലക്ഷം രൂപയുടെ പ്രതിദിന നഷ്ടം നിലമ്പൂർ പാതയിലുണ്ടെന്നാണ് റെയിൽവേയുടെ കണക്ക്. ഈ റൂട്ടിലോടുന്ന ചില ട്രെയിനുകളിൽ രണ്ട് വിസ്റ്റാഡം കോച്ചുകൾ ഏർപ്പെടുത്തി ടൂറിസ്റ്റുകളെ ആകർഷിക്കാനും, വരുമാനം കൂട്ടാനുമാണ് റെയിൽവേയുടെ ലക്ഷ്യം. നിലമ്പൂർ ഷൊർണൂർ എറണാംകുളം തിരുവനന്തപുരം റൂട്ടിലോടുന്ന രാജ്യറാണി എക്സ്പ്രസ്, പുതുതായി അനുവദിച്ച കോട്ടയം നിലമ്പൂർ തീവണ്ടി മുതലായവ ഇതിന് കൂടുതൽ പ്രയോജനകരമാണെന്നാണ് വിലയിരുത്തൽ. ഈ റൂട്ടിൽ വിസ്റ്റാഡം കോച്ചുകളോടെ പാസഞ്ചർ ട്രെയിനുകൾ ഓടിയാൽ കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാനാവുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.