SignIn
Kerala Kaumudi Online
Friday, 29 March 2024 8.24 PM IST

15 കാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

arrest
അജാസ് (21)

മണ്ണാർക്കാട്: 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ എടത്തനാട്ടുകര സ്വദേശി അറസ്റ്റിൽ. വട്ടമണ്ണപുറം പിലായിതൊടി വീട്ടിൽ അജാസ് (21) ആണ് സി.ഐ: പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സാമൂഹിക മാദ്ധ്യമം വഴി പരിചയപ്പെട്ട കുട്ടിയെ മണ്ണാർക്കാടുള്ള വീട്ടിലെത്തിയാണ് പീഡിപ്പിച്ചത്. സമാന സംഭവം ഒരുമാസം കഴിഞ്ഞും നടന്നു. കുട്ടി ഗർഭിണിയായ വിവരം അറിഞ്ഞതിനെ തുടർന്നാണ് ഇക്കാര്യം ബന്ധുക്കൾ അറിയുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സി.ഐയുടെ നേതൃത്വത്തിൽ എ.എസ്.ഐ വിജയ് മണി, സി.പി.ഒമാരായ കമറുദ്ദീൻ, മുഹമ്മദ് ഷഫീഖ്, സീന, റഫീഖ് തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.