SignIn
Kerala Kaumudi Online
Sunday, 24 October 2021 5.48 AM IST

ലോക റെക്കോർഡ് നേട്ടവുമായി "കുട്ടിദൈവം"

little-god

ലോക റെക്കോർഡ് നേട്ടവുമായി ഡോ. സുവിദ് വിൽസൺ സംവിധാനവും നിർമ്മാണവും നിര്‍വ്വഹിച്ച "കുട്ടി ദൈവം" എന്ന ഷോർട്ട് ഫിലിം. ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോർട്ട് ഫിലിം എന്ന ലോക റെക്കോർഡാണ് നേടിയിരിക്കുന്നത്. ഓരോ സീനുകളും ഒറ്റ ഷോട്ടിൽ ചിത്രീകരിക്കുകയും കേന്ദ്ര കഥാപാത്രത്തെ സിനിമയ്ക്ക് പുറത്ത് കാണിക്കുന്നില്ല എന്നതുമാണ് ഈ ഷോർട്ട് മൂവിയുടെ മറ്റൊരു പ്രത്യേകത.

പ്രശസ്ത മാദ്ധ്യമ പ്രവർത്തകന്‍ സജീവ് ഇളമ്പല്‍ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. ഛായാഗ്രഹണം സനൽ ലസ്റ്റർ കൈകാര്യം ചെയ്തു. എഡിറ്റർ-നിഹാസ് നിസാർ, ആർട്ട്-ഓമനക്കുട്ടൻ, മേക്കപ്പ് നിഷ ബാലൻ, കോസ്റ്റ്യൂം-രേഷ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ-ജോമോൻ ജോയ്, അസിസ്റ്റന്റ് ഡയറക്ടർ-റോബിൻ മാത്യു, അസിസ്റ്റന്റ് ക്യാമറാമാൻ-വിവേക് ​​എം.ഡി., സ്റ്റിൽസ്-അരുൺ ടിപി, ഡബ്ബിംഗ് ( നായിക) -കൃപ പ്രകാശ്.

പ്രജോദ് കലാഭവൻ, പ്രശാന്ത് അലക്സാണ്ടർ, നസീർ സംക്രാന്തി, പാലാ അരവിന്ദൻ, കണ്ണൻ സാഗർ, ഷഫീഖ് റഹ്മാൻ, കിടു ആഷിക്, സുദീപ് കാരക്കാട്ട്, സജി കൃഷ്ണ, അജീഷ് ജോസ്, അഷ്റഫ് ഗുക്കുകൾ, മാസ്റ്റർ കാശിനാഥൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KUTTI DAIVAM, SHORT FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.