വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവിൽ റോഷൻ മാത്യു ,അന്ന ബെൻ എന്നിവർക്കൊപ്പം ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തുന്നു.
അഭിലാഷ് പിള്ളയാണ് രചന നിർവഹിക്കുന്നത്. ഷാജു ശ്രീധറാണ് മറ്റൊരു പ്രധാന താരം. കപ്പേളയ്ക്ക് ശേഷം റോഷൻ മാത്യുവും അന്ന ബെനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സുനിൽ എസ്.പിള്ളയാണ്. രഞ്ജിൻ രാജ് സംഗീതം ഒരുക്കുന്നു. മുരുകൻ കാട്ടാക്കടയാണ് പാട്ടുകൾ എഴുതിയിരിക്കുന്നത്. ആൻ മെഗാ മീഡിയയുടെ ബാനറിൽ പ്രിയ വേണുവും നീത പിന്റോ യും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |