ആലപ്പുഴ: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നും യോഗ്യരായ മുഴുവൻ പേർക്കും അവസരം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ആലപ്പുഴ മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു എം.എൽ.എ മെരിറ്റ് അവാർഡ് വിതരണത്തിന് എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. എസ്.എസ്.എൽ.സി പാസായ ഒരാൾക്കും ഉപരിപഠനത്തിന് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് ഉറപ്പുവരുത്തും. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ല. മെരിറ്റ് അടിസ്ഥാനത്തിലുള്ള ആദ്യ ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാം ഘട്ട ലിസ്റ്റിന്റെ തീയതിയും തീരുമാനിച്ചിട്ടുണ്ട്. മലബാർ മേഖലയിൽ 20 ശതമാനം സീറ്റ് വർദ്ധിപ്പിച്ചു. സീറ്റ് അധികമുള്ള ജില്ലകളിൽ നിന്ന് കുറവുള്ള ജില്ലകളിലേക്ക് കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |