പെരുമ്പാവൂർ: പെരുമ്പാവൂരിന്റെ സ്വപ്ന പദ്ധതിയായ പെരുമ്പാവൂർ ബൈപാസിന്റെ റോഡ് നിർമ്മാണം ഏപ്രിൽ മാസത്തിൽ ആരംഭിക്കും. ബൈപ്പാസ് നിർമ്മാണത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനും തുടർ നടപടികൾക്ക് വേണ്ടി സമയപരിധികൾ വെച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനും വേണ്ടിയുള്ള ആലോചനായോഗത്തിലാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്. പെരുമ്പാവൂരിലെ പല റോഡുകളും മഴക്കാലത്തിനു ശേഷം സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. ഇതിന്റെ പ്രധാന കാരണം പ്ലൈവുഡിന്റെയും ക്വാറികളുടെയും മദ്യകേരളത്തിലെ പ്രധാന കേന്ദ്രമായ പെരുമ്പാവൂരിൽ ഭാരവാഹനങ്ങളുടെ ഗതാഗതം താരതമ്യേന കൂടുതലാണെന്ന് യോഗം വിലയിരുത്തി. ചെറിയ രീതിയിലുള്ള അറ്റകുറ്റപണികൾ കൊണ്ട് ഇത് പൂർണമായി പരിഹരിക്കാനാകില്ല റോഡുകളുടെ ഈ അവസ്ഥക്ക് ശാശ്വതമായ പരിഹാരം കാണണമെങ്കിൽ ഉന്നത നിലവാരത്തിലുള്ള റോഡുകൾ നിർമിക്കുക എന്നുള്ളത് മാത്രമാണ്. ഈ ആവശ്യം എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയതായും യോഗത്തെ അറിയിച്ചു. എം.എൽ.എ ഫണ്ട് വിനിയോഗിച്ച് ചെയ്യുന്ന പ്രൊജക്റ്റുകളുടെ റിവ്യൂ മീറ്റിംഗും ഇതോടൊപ്പം നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |