SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.32 PM IST

മഴയും വെയിലും കൊണ്ട് തുരുമ്പെടുത്ത് പൊലീസ് പിടികൂടിയ വാഹനങ്ങൾ

news

കുറ്റ്യാടി: കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിസരത്ത് പോലീസ് പിടികൂടിയ വാഹനങ്ങളിൽ പലതും നശിക്കുകയാണ്. മണൽകടത്ത് കേസുമായി ബന്ധപെട്ട വാഹനങ്ങൾ, മറ്റ് അപകടങ്ങളിൽ പെട്ടതും മതിയായ രേഖകൾ ഇല്ലാത്തതിനാൽ പിടിച്ചെടുത്തതുമായ വാഹനങ്ങൾ, ദൈർഘ്യമേറിയ കേസുകളിൽ പെട്ട് സമയം നീണ്ടു പോകുന്ന വാഹനങ്ങളും മറ്റുമാണ് പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ കാണപ്പെടുന്നത്. കാലങ്ങളായി പിടിച്ചെടുത്ത മണൽ ലോറികളിൽ കാട്ടുചെടികളും മറ്റും പടർന്ന് പിടിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങളിൽ പലതും ഉപയോഗശൂന്യമായി. ഏകദേശം പന്ത്രണ്ട് വർഷങ്ങളോളം പഴക്കമുള്ള വാഹനങ്ങളും ഇവിടെ കാണാം. കുറ്റ്യാടി പോലിസ് സ്റ്റേഷൻ പരിസരത്തെ റജിസ്ട്രാർ ഓഫീസ്, ഗസ്റ്റ് ഹൗസ്, ഗ്രാമ ന്യായാലയം വില്ലേജ് തുടങ്ങിയ സർക്കാർ ആഫീസുകളുടെ പിൻഭാഗങ്ങളിലാണ് പൂർണ്ണമായും ഉപയോഗശൂന്യമായ വാഹനങ്ങൾ വിസ്താര പ്രദേശത്തിന് അസൗകര്യം ഉണ്ടാക്കി തടസപെടുത്തുന്നത്. നിലവിൽ നൂറ്റി അമ്പതോളം വാഹനങ്ങൾ ഇവിടെ കിടക്കുന്നു. സർക്കാർ തീരുമാനിക്കുന്ന സമയങ്ങളിൽ നടത്തുന്ന ലേലങ്ങളിൽ പത്തോ ഇരുപത്തിയഞ്ചോ വാഹനങ്ങൾ മാത്രമാണ് ചില സമയങ്ങളിൽ ലേലം ചെയ്യപെടുന്നത്. ബാക്കിയുള്ളവ പിന്നെയും മഴയും വെയിലും കൊണ്ട് കിടക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.