കടക്കാവൂർ: പട്ടാപ്പകൽ വ്യാപാര സ്ഥാപനത്തിൽ കയറി ജീവനക്കാരിയുടെ മാല കവരാൻ ശ്രമിച്ചയാളെ കടക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടപ്പലം വാഴവിള വീട്ടിൽ ഷിനുവാണ് (41) അറസ്റ്റിലായത്. കഴിഞ്ഞ 22ന് കവലയൂരിലെ ഒരു വസ്ത്രവ്യാപാര ശാലയിലായിരുന്നു സംഭവം. തിരക്ക് കുറഞ്ഞ സമയത്തെത്തിയ പ്രതി ജീവനക്കാരിയെ അശ്ലീലം പറയുകയും കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് കടക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതി ബഹളം വച്ചതിനെ തുടർന്നെത്തിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവച്ചു കടക്കാവൂർ പൊലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |