കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകിട്ട് സഭാ ആസ്ഥാനത്ത് ആയിരുന്നു കൂടിക്കാഴ്ച. നാർക്കോട്ടിക് ജിഹാദ് പരാമർശവുമായി ബന്ധപ്പെട്ട് അനുരഞ്ജനശ്രമം തുടരുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മതസാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |